25 December 2024

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും ദി ഹിന്ദു പത്രത്തിനുമെതിരെ പരാതി. ഹൈക്കോടതി അഭിഭാഷകന്‍ ബൈജു നോയല്‍ ആണ് മുഖ്യമന്ത്രിക്കും ഹിന്ദു പത്രത്തിനുമെതിരെ പരാതി നല്‍കിയത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള അഭിമുഖത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും സിജെഎം കോടതിയിലുമാണ് പരാതി നല്‍കിയിരിക്കുന്നത്.

ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. അഭിമുഖത്തിനായി ഒരു പി ആര്‍ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ദി ഹിന്ദു പത്രത്തിന് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എം എല്‍ എ ദേവകുമാറിന്റെ മകനാണ്. അതില്‍ താത്പര്യമുള്ളതുകൊണ്ട് കൂടിയാണ് അഭിമുഖത്തിന് അനുവാദം നല്‍കിയത്. പത്രത്തിലെ ലേഖികക്ക് ഒപ്പം ഒരാള്‍ കൂടി അഭിമുഖ സമയത്ത് ഉണ്ടായിരുന്നു എന്നും മുഖ്യമന്ത്രി സമ്മതിക്കുന്നു. അതാരാണ് തനിക്കറിയില്ല. പത്രത്തിന്റെ പ്രതിനിധികളാണെന്നാണ് കരുതിയത്. അത് പി ആര്‍ ഏജന്‍സിയുടെ പ്രതിനിധിയാണെന്ന് അറിഞ്ഞത് പിന്നീടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമുഖത്തില്‍ മലപ്പുറം ജില്ലയെ കുറിച്ച് വന്ന പരാമര്‍ശമാണ് വിവാദങ്ങളുടെ തുടക്കം. പറയാത്ത കാര്യങ്ങള്‍ അച്ചടിച്ചു വന്നതില്‍ പത്രം ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!