മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്നതിനിടെ ഇടുക്കിയില്‍ ഇന്ന് നിര്‍ണായക യോഗം. അണക്കെട്ടിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ഇടുക്കി കളക്ട്രേറ്റില്‍ ഇന്ന് യോഗം ചേരും. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കൈക്കൊള്ളേണ്ട തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്യും. ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും സജീവമായ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം. നേരത്തെ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്ന ആവശ്യം കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. പൊതുമരാമത്ത് മധുര റീജ്യണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കേരളത്തില്‍ മഴ ശക്തി പ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പരിശോധിക്കുന്നതിനും തമിഴ്നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്കുന്നതിനുമായിരുന്നു സന്ദര്‍ശനം. റൂള്‍ കര്‍വ് പ്രകാരം അണക്കെട്ടില്‍ ഇപ്പോള്‍ 138 അടി വെള്ളം സംഭരിക്കാന്‍ കഴിയും. 131 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്.
അണക്കെട്ടിന്റെ കെട്ടുറപ്പിനെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി തന്നെ ഒട്ടേറെ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അണക്കെട്ട് പൊട്ടും എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇവയില്‍ ഏറെയും. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കൊന്നും യാതൊരു അടിസ്ഥാനവും ഇല്ല എന്നുള്ളതാണ് വാസ്തവം. പുതിയ ഡാം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ് അറിയിച്ചത്. ഇപ്പോഴുള്ള അണക്കെട്ടില്‍ നിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ടിന്റെ (ഡിപിആര്‍) കരട് തയാറായി.