മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. 48 സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചവാന്‍, നാന പട്ടോളെ, സുനില്‍ ദേശ്മുഖ്, വികാസ് പി താക്കറെ എന്നിവര്‍ ആദ്യ ഘട്ട പട്ടികയില്‍ ഇടം നേടി.
മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കരാട് സൗത്ത് മണ്ഡലത്തില്‍ നിന്നും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോളെ സക്കോളി മണ്ഡലത്തില്‍ നിന്നും നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍ നിന്ന് വികാസ് പി താക്കറെയും മത്സരിക്കും. സംസ്ഥാനത്ത് മഹാ വികാസ് അഘാഡിയെന്ന മുന്നണിയിലെ പ്രധാന കക്ഷിയാണ് കോണ്‍ഗ്രസ്. ശരത്പവാര്‍ നേതൃത്വം നല്‍കുന്ന എന്‍സിപിയും ഉദ്ദവ് താക്കറേ നേതൃത്വം നല്‍കുന്ന ശിവസേനയുമാണ് സഖ്യത്തിലെ മറ്റ് കക്ഷികള്‍. 288 അംഗ നിയമസഭ സീറ്റുകളില്‍ 85 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.