തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ സെക്രട്ടേറിയേറ്റില്‍ അനുമതിയില്ലാതെ വ്‌ളോഗര്‍ വിഡിയോ ചിത്രീകരിച്ചതില്‍ വിവാദം. അക്രഡിറ്റേഷന്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുപോലും കര്‍ശന നിയന്ത്രണം ഉള്ളിടത്താണ് വ്‌ളോഗറുടെ വിഡിയോ ചിത്രീകരണം. ബുധനാഴ്ച്ചയാണ് സംഭവം.സെക്രട്ടേറിയേറ്റ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ യാത്രയയപ്പ് ചടങ്ങാണ് വ്‌ളോഗര്‍ ചിത്രീകരിച്ചത്.
നിശ്ചിത ഫീസ് ഈടാക്കി നേരത്തെ സെക്രട്ടറിയേറ്റില്‍ സിനിമാ ചിത്രീകരണം അടക്കം അനുവദിച്ചിരുന്നു. പിന്നീട് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതീവ സുരക്ഷ കണക്കിലെടുത്താണ് സെക്രട്ടേറിയേറ്റിലെ വിഡിയോ ചിത്രീകരണത്തിന് അനുമതി ഇല്ലാത്തത്. ആഭ്യന്തര വകുപ്പാണ് ചിത്രീകരണത്തിന് അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇങ്ങനെയൊരു വിഡിയോ ചിത്രീകരണത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്.