24 December 2024

പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും. തിങ്കളാഴ്ച ഗുജറാത്ത് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മറ്റു ട്രെയിനുകള്‍ക്കൊപ്പം ആണ് രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക.

അത്യാധുനിക സജ്ജീകരണങ്ങളോടെ പൂര്‍ണ്ണമായി ശീതീകരിച്ച ട്രെയിന്‍ ആണിത്. 9 സ്റ്റേഷനുകളില്‍ നിര്‍ത്തി അഞ്ചു മണിക്കൂറും 45 മിനിറ്റ് കൊണ്ട് 360 കിലോമീറ്റര്‍ സഞ്ചരിച്ച് അഹമ്മദാബാദ് ഭുജ് വന്ദേ ഭാരത് ട്രെയിന്‍ എത്തിചേരും.

പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത കോച്ചുകളും ‘കവാച്ച്’ ആന്റി-കൊളിഷന്‍ സംവിധാനവും മറ്റ് അത്യാധുനിക സവിശേഷതകളും ഉള്ള തദ്ദേശീയ സെമി-ഹൈ-സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സര്‍വീസിന്റെ മാതൃകയിലാണ് ‘വന്ദേ മെട്രോ’ എന്ന ആശയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കോലാപ്പൂര്‍-പൂനെ, പൂനെ-ഹുബ്ബള്ളി, നാഗ്പൂര്‍-സെക്കന്ദരാബാദ്, ആഗ്ര കാന്ത് മുതല്‍ ബനാറസ്, ദുര്‍ഗ്-വിശാഖപട്ടണം എന്നിങ്ങനെയുള്ള റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. ഗാന്ധിനഗറില്‍ RE-INVEST 2024 ന്റെ ഉദ്ഘാടനവും 8000 കോടിയിലധികം വരുന്ന ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രിയുടെ മറ്റ് കാര്യ പരിപാടികളില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!