സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.
മണല്‍ കടത്ത്, വടിവാള്‍ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അഞ്ച് മാസം മുന്‍പ് സിബിയുടെ നേതൃത്വത്തില്‍ നടന്ന വടിവാള്‍ അക്രമത്തില്‍ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികള്‍ ഉണ്ടായിരുന്നില്ല.
അതിനിടെ ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍ ഒരു വിഭാഗം കടുത്ത എതിര്പ്പുയര്ത്തിയിരുന്നതായാണ് വിവരം.