കൊട്ടിയം :ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന നിരവ ധി ചന്ദനമര മോഷണ കേസുകളിലെ പ്രതികൾ പൊലീസ് പിടിയിലായി.കാസർകോട് സ്വദേശിയും ഒരു സ്ത്രീ യും ഉൾപ്പെട്ട സംഘമാണ് കൊട്ടിയത്ത് പിടിയിലായത്.കാസർകോട് ചെങ്ങള കുന്നിൽ ഹൗസി ൽ അബ്ദുൽ കരീം (49), കാസർകോട് കുണ്ടുകുഴി ചെടിക്കുണ്ട് ഹൗസിൽ ഷാഫി 32), അൽബാൻ ഖാൻ (39), അബ്ദുൽ മജീദ് (43), നേത്രാവതി ( 43 ) എന്നിവരാണ് കൊട്ടിയം പൊലീസിന്റെ പിടിയിലായത്.