24 December 2024

ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോ കപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് ക്രിസ്റ്റ്യാനോയുടെ പ്രഖ്യാപനം. ഇത് തന്റെ അവസാന യൂറോ കപ്പ് ആയിരിക്കുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 2026 ലെ ലോകകപ്പില്‍ ക്രിസ്റ്റിയാനോ കളിക്കുമോ എന്നതാണ് ആകാംക്ഷ. ലോകകപ്പില്‍ കളിക്കണോ എന്ന് റൊണാള്‍ഡോയ്ക്ക് തിരൂമാനിക്കാമെന്നാണ് പോര്‍ച്ചുഗല്‍ ടീം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയത്.


നിലവില്‍ ക്രിസ്റ്റ്യാനോയ്ക്ക് 39 വയസുണ്ട്. സൗദി ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമില്‍ കളിക്കുന്നുണ്ട്. ഈ യൂറോയില്‍ മികച്ച പ്രകടനം പുറത്തെടുക്കാതിരുന്ന ക്രിസ്റ്റ്യാനോയ്ക്ക് നേരെ യൂറോപ്യന്‍ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്. യൂറോയിലെ അഞ്ച് മത്സരങ്ങളില്‍ ഒരു ഗോള്‍ പോലും നേടാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഭാവി പദ്ധതികളെ കുറിച്ച് ക്രിസ്റ്റ്യാനോ വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ താരം പറയുന്നതിങ്ങനെ.. ”നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ എല്ലാത്തിനും കടപ്പെട്ടിരിക്കും. കളത്തിനകത്തും പുറത്തും ഈ പൈതൃകം മാനിക്കപ്പെടണം. തുടര്‍ന്നും നമുക്കൊരുമിച്ച് നില്‍ക്കാം.” ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!