26 December 2024


ജീവിതത്തിലൊരിക്കലെങ്കിലും താരൻ വരാത്തവർ വളരെ ചുരുക്കമായിരിക്കും. അഴുക്കും പൊടിയും നിറഞ്ഞ കാലാവസ്ഥയടക്കമുള്ള നിരവധി കാരണങ്ങൾ കൊണ്ടാണ് താരൻ ഉണ്ടാകുന്നത്. താരൻ വന്നാൽ അതിനുപിന്നാലെ മുടി കൊഴിച്ചിലും മുഖക്കുരുവുമൊക്കെ വരാനുള്ള സാദ്ധ്യതയുണ്ട്.

താരൻ വന്നുകഴിഞ്ഞാൽ അത് മാറാൻ കുറച്ച് പാടാണ്. താരനെ അകറ്റാനുള്ള പല തരത്തിലുള്ള ഷാംപുകളും മറ്റും മാർക്കറ്റിൽ ലഭിക്കും. എന്നാൽ ഇതിൽ പലതും ഉപയോഗം നിർത്തിയാൽ താരൻ വീണ്ടും തിരിച്ചെത്തുമെന്ന് പരാതിപ്പെടാറുണ്ട്. വീട്ടിലുള്ള, തികച്ചും നാച്വറലായിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ താരനെ അകറ്റാൻ സാധിക്കും.

കറിവേപ്പിലയും തേനും ചേർത്ത് താരനെ അകറ്റാൻ സാധിക്കും. കറിവേപ്പില അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം തേൻ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി തലയിൽ പുരട്ടുക. പതിനഞ്ച്
ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ ഹെയർമാസ്‌ക് ഉപയോഗിച്ചാൽ നല്ല റിസൽട്ട് ലഭിക്കും.

താരനെ അകറ്റാൻ ഉലുവയും സഹായിക്കും. രാത്രി ഉലുവ കുതിർത്തുവയ്ക്കുക. ശേഷം പിറ്റേന്ന് രാവിലെ കഞ്ഞിവെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ഹെയർപാക്ക് ശിരോചർമത്തിൽ നന്നായി തേച്ച് മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. വീര്യം കുറഞ്ഞ ഷാംപു അല്ലെങ്കിൽ ചെമ്പരത്തി താളി ഉപയോഗിച്ചുവേണം തല കഴുകാൻ. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് ചെയ്യണം. താരനൊപ്പം മുടികൊഴിച്ചിലും മാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!