24 December 2024

കോട്ടയത്ത് വാഹനമിടിച്ചു വൃദ്ധ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ കാര്‍ അഞ്ചു മാസത്തിനുശേഷം കണ്ടെത്തി. ഹൈദരാബാദില്‍നിന്നാണ് മുണ്ടക്കയം പൊലീസ് കാര്‍ കണ്ടെത്തിയത്. വാഹനം ഓടിച്ച ദിനേശ് റെഡ്ഡിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ 15നാണ് പറക്കച്ചിറ പുതുപറമ്പില്‍ തങ്കമ്മ ശബരിമല തീര്‍ഥാടകരുടെ വാഹനമിടിച്ചു മരിച്ചത്. നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് വാഹനം പിടികൂടാന്‍ സഹായകരമായത്. കാറും ഡ്രൈവറെയും ഉടന്‍ കേരളത്തില്‍ എത്തിക്കുമെന്നും ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!