തിരുവനന്തപുരം: സംസ്ഥാനത്തെ ഇക്കൊല്ലത്തെ ഓണപരീക്ഷയുടെ തീയതി വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷ സെപ്റ്റംബര്‍ 3 മുതല്‍ 12 വരെ നടക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്. എട്ടാം ക്ളാസില്‍ മിനിമം മാര്‍ക്ക് കിട്ടാത്തവര്‍ക്ക് ബ്രിഡ്ജ് കോഴ്സ് നടത്തുമെന്നും അറിയിപ്പിലുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്.
ഇതിനൊപ്പം തന്നെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും സ്കൂള്‍ ഒളിമ്പിക്സിന്റെയും ശാസ്ത്ര മേളയുടെയും തിയതിയും സ്ഥലവും വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവം ഡിസംബര്‍ 3 മുതല്‍ 7 വരെ തിരുവനന്തപുരത്താകും നടക്കുക. സ്കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളം ജില്ലയിലാകും നടക്കുക. ശാസ്ത്ര മേളയാകട്ടെ നവംബര്‍ 14 മുതല്‍ 17 വരെ ആലപ്പുഴ ജില്ലയിലാകും അരങ്ങേറുക.