ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 മെഗാലേലത്തിന് മുമ്പായി ടീമുകളുടെ റീടെന്ഷന് ലിസ്റ്റ് പുറത്തുവന്നു. സഞ്ജു സാംസണ് ഉള്‍പ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാന് റോയല്‍സ് നിലനിര്‍ത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാള്‍, ധ്രൂവ് ജുറേല്‍, ഷിമ്രോണ്‍ ഹെറ്റ്മയര്‍, സന്ദീപ് ശര്‍മ എന്നിവര്‍ രാജസ്ഥാന് റോയല്‍സില്‍ തുടരും. ജോസ് ബട്ലര്, യൂസ്വേന്ദ്ര ചാഹല്‍, ട്രെന്റ് ബോള്‍ട്ട്, രവിചന്ദ്രന്‍ അശ്വിന് എന്നിവരെ രാജസ്ഥാന് നിലനിര്‍ത്തിയില്ല എന്നതാണ് ശ്രദ്ധേയം.
താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി . നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.
മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.
രാജസ്ഥാന് ക്യാപ്റ്റന്‍ സഞ്ജു സാംസണെ 18 കോടി രൂപയ്ക്കാണ് ടീം നിലനിര്‍ത്തിയത്. യശസ്വി ജയ്സ്വാളിനും 18 കോടി രൂപ ലഭിക്കും. റിയാന്‍ പരാഗിനും ധ്രുവ് ജുറേലിനും 14 കോടി രൂപ വീതം ലഭിക്കും. ഷിമ്രോണ്‍ ഹിറ്റ്മയറിനെ 11 കോടി രൂപയ്ക്ക് രാജസ്ഥാന് നിലനിര്‍ത്തി.