രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. രണ്ട് തരത്തിലുള്ള പ്രമേഹമുണ്ട്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം. പ്രമേഹത്തിനുള്ള സാധ്യത യുവാക്കളിൽ വർധിച്ചുവരികയാണ്. പ്രാഥമികമായി കുട്ടിക്കാലത്തെ അമിതവണ്ണവും ഉദാസീനമായ ജീവിതശൈലിയുമാണ് പ്രമേഹ സാധ്യത കൂട്ടുന്നത്. മോശം ഭക്ഷണ ശീലങ്ങൾ, വ്യായാമില്ലായ്മ, പാരമ്പര്യം എന്നിവയും യുവാക്കൾക്കിടയിൽ പ്രമേഹത്തിനുള്ള സാധ്യത കൂട്ടുന്നു.
ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്ന 7 അപകട ഘടകങ്ങൾ…
ഉദാസീനമായ ജീവിതശൈലി…
ശാരീരിക പ്രവർത്തനങ്ങളുടെ അഭാവവും അമിത സ്‌ക്രീൻ സമയവും പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. ചെറുപ്പം മുതലേ ആരോഗ്യകരവും സജീവവുമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുക. പതിവായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.
മോശം ഭക്ഷണക്രമം…
ഉയർന്ന കലോറി, സംസ്കരിച്ച, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു. സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളുടെ ഉപഭോഗം കുറയ്ക്കുമ്പോൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമം ശീലമാക്കുക.
അമിതവണ്ണം…
അമിതഭാരം പ്രമേഹത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഉറക്കക്കുറവ്…
വേണ്ടത്ര ഉറക്കം ലഭിക്കാത്തത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് നല്ല ഉറക്കം ശീലമാക്കുക.
സമ്മർദ്ദം…
വിട്ടുമാറാത്ത സമ്മർദ്ദം ചെറുപ്പക്കാരിൽ പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. സ്ട്രെസ് കുറയ്ക്കുന്നതിന് പതിവായി യോഗയോ മെഡിറ്റേഷനോ ചെയ്യുക.
ഗർഭകാലം…
ഗർഭകാലത്തെ പ്രമേഹം പ്രമേഹ സാധ്യത വർദ്ധിപ്പിക്കും. ഗർഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നത് പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഉയർന്ന രക്തസമ്മർദ്ദം…
ഉയർന്ന രക്തസമ്മർദ്ദമുള്ളവരിൽ പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ആരോഗ്യകരമായ ജീവിതശൈലിയും രക്തസമ്മർദ്ദം പതിവായി നിരീക്ഷിക്കുന്നതും പ്രമേഹത്തെ തടയാൻ സഹായിക്കും.