ദുബായ്: പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകള്‍ ആരംഭിച്ചതായി ദുബായ് ആര്‍ടിഎ. ആ?ഗസ്റ്റ് മുതല്‍ 30 മുതല്‍ പ്രവര്‍ത്തനം പ്രവര്‍ത്തനക്ഷമമാകും. അവയില്‍ റൂട്ട് 31-ന് പകരം F39, F40 രണ്ട് പുതിയ പാതകളാക്കി. മറ്റ് രണ്ട് റൂട്ടുകള്‍ റൂട്ട് F56-ന് പകരം F58, F59 എന്നിങ്ങനെയായിരിക്കും. ഇവയെല്ലാം 30 മിനിറ്റ് ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കും.
ഒരു ഇന്റര്‍സിറ്റി റൂട്ട് ഉള്‍പ്പെടെ മറ്റ് നിരവധി റൂട്ടുകളുടെ സേവനങ്ങളും അതോറിറ്റി അതേ തീയതിയില്‍ മെച്ചപ്പെടുത്തും. യാത്രക്കാര്‍ ഈ മാറ്റങ്ങള്‍ ശ്രദ്ധിക്കുകണമെന്ന് അതോറിറ്റി അറിയിച്ചു. അതിനനുസരിച്ച് വേണം യാത്രകള്‍ ആസൂത്രണം ചെയ്യാന്‍.
1.ആദ്യ പുതിയ റൂട്ടായ എഫ് 39 ഇത്തിസലാത്ത് ബസ് സ്റ്റേഷനില്‍ നിന്ന് ഔദ് അല്‍ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പ് 1 വരെയും തിരിച്ചും സര്‍വീസ് നടത്തും.
2.രണ്ടാമത്തെ പുതിയ റൂട്ടായ F40, എത്തിസലാത്ത് ബസ് സ്റ്റേഷനില്‍ നിന്ന് മിര്‍ദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രവര്‍ത്തിക്കും.
- റൂട്ട് എഫ് 58 അല്‍ ഖൈല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയിലേക്കും തിരിച്ചും വടക്കോട്ട് സര്‍വീസ് നടത്തും.
4.റൂട്ട് F59 ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് വടക്കോട്ട് ദുബായ് നോളജ് വില്ലേജിലേക്കും തിരിച്ചും പ്രവര്‍ത്തിക്കും.