കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് പൊടി തട്ടിയെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാന്‍ നീക്കം. ഇതാനായി ഇഡി ഉടന്‍ നോട്ടിസ് അയക്കും. അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് നടപടി. കേസന്വേഷണം ഇഴയുന്നതില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഇ.ഡി നീക്കം.
അന്വേഷണം നീണ്ടു പോകുന്നതിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ സിപിഐഎം നേതാക്കളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. കരുവന്നൂര്‍ കളളപ്പണ ഇടപാടില്‍ സിപിഐഎം തൃശൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിലും ഇടപാടില്‍ പങ്കാളിത്തവും ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.