കോയമ്പത്തൂര്‍ നഗരത്തില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് കാട്ടാന. കോയമ്പത്തൂര്‍ പേരൂര്‍ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ആനക്കട്ടിയില്‍ നിന്നാണ് ആന എത്തിയത്. തുടക്കത്തില്‍ ആന ശാന്തനായിരുന്നെങ്കിലും, പിന്നീട് വലിയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
പേരൂരില്‍ നിന്നു ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം തുടങ്ങിയത്. വനം വകുപ്പ് ജീവനക്കാര്‍ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാന്‍ ശ്രമം തുടരുന്നിടെ ആന അക്രമാസക്തമായി പലയിടങ്ങളിലേക്ക് ഓടുകയായിരുന്നു.