ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇപി ജയരാജന്‍. ദില്ലി കേരളാ ഹൗസില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുന്‍പും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ എല്ലാം മാധ്യമ പ്രവര്‍ത്തകരോട് പങ്ക് വയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്റെ പ്രതികരണം
രാഷ്ട്രീയമെല്ലാം അതിന്റെ വേദിയില്‍ ചര്‍ച്ച ചെയാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്‌കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും ഞാനും തമ്മില്‍ 40 വര്‍ഷത്തിലധികമായുള്ള ബന്ധമാണ്. ഇന്ന് കേരളത്തില്‍ ഉത്രാടം ആണെങ്കില്‍ പോലും ദുഖദിനം ആയാണ് പാര്‍ട്ടി സഖാക്കള്‍ കാണുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.