കുര്‍ബാന തര്‍ക്കത്തില്‍ സിറോ മലബാര്‍ സഭ പിളര്‍പ്പിലേക്ക്. സിനഡ് കുര്‍ബാന ചൊല്ലാത്തതിന്റെ പേരില്‍ വൈദികരെ പുറത്താക്കിയാല്‍ എറണാകുളം അങ്കമാലി അതിരൂപത സ്വതന്ത്ര കത്തോലിക്കാ സഭയായി മാറുമെന്നാണ് വിഘടിത വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം മേജര്‍ ആര്‍ച്ച് ബിഷപ്പിനേയും സഭാ നേതൃത്വത്തെയും അറിയിച്ചു.
സിനഡ് കുര്‍ബാനയെന്ന മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ അന്ത്യശാസനം തളളിക്കളയുന്നെന്നും കടുത്ത നടപടികളിലേക്ക് പോയാല്‍ അതിരൂപതയുടെ പളളികളും സ്വത്തുക്കളും സ്വതന്ത്ര സഭയുടെ ഭാഗമായി മാറുമെന്നും വിഘടിത വിഭാഗത്തിന് നേതൃത്വം നല്‍കുന്ന വൈദിക സമിതി സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ പറഞ്ഞു.