ഏറ്റുമാനൂർ: മാരിയമ്മൻ കോവിലിൽ നവംബർ17-ന് തുടങ്ങിയ
നാൽപ്പത്തിയൊന്നു ഉത്സവം 28 – ന് സമാപിക്കും.
28 – ന് രാവിലെ ഒൻപതിനാണ് ചരിത്ര പ്രസിദ്ധമായ മഞ്ഞൾ നീരാട്ട് . ഭക്തജന പങ്കാളിത്തത്തോടെയാണ് ഇത്തവണയും ഉത്സവം ആഘോഷിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്ര ചടങ്ങുകളോടൊപ്പം കലാ പരിപാടികളും അരങ്ങുണർത്തും.
തീചാമുണ്ഡി,മുത്തപ്പൻ വെള്ളാട്ടം, മുടിയേറ്റ് എന്നിവയുംഉത്സവ ദിവസങ്ങളിലുണ്ട്.
ഡിസംബർ 17ന് വൈകുന്നേരം 6.45 – ന് കലാപരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ് നിർവഹിക്കും.
മാരിയമ്മൻ കോവിൽ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാർ അധ്യക്ഷത വഹിക്കും.
18 – ന് രാത്രി ഏഴിന് സംഗീത നൃത്താജ്ഞലി.
19 – രാത്രി ഏഴിന് തിരുവാതിരകളി .
20-ന് രാത്രി ഏഴിന് പുല്ലാങ്കുഴൽ കച്ചേരി,
21-ന് രാത്രി ഏഴിന് പാലാ സന്തോഷും സംഘവും അവതരിപ്പിക്കുന്ന ഓട്ടംതുള്ളൽ,
22-ന് രാത്രി 7.30-ന് കോഴിക്കോട് ശ്രീനിവാസനും സംഘവും അവതരിപ്പിക്കുന്ന
തീചാമുണ്ഡി,23-ന് രാത്രി 7.30 -ന് കണ്ണൂർ പ്രദീപ് പെരുവണ്ണാനും സംഘവും അവതരിപ്പിക്കുന്ന മുത്തപ്പൻ വെള്ളാട്ടം.
24-ന് രാത്രി ഏഴിന് നാട്യായിതം – 23.
25-ന് രാത്രി ഏഴിന് കളമെഴുത്തും പാട്ടും , 10-ന് മുടിയേറ്റ്. 26 – ന് രാത്രി 8 – ന് നൃത്തനാടകം – ദേവി ശ്രീമൂകാംബിക,
27-ന് രാവിലെ 7.30 -ന് മാരിയമ്മൻ പൊങ്കാലയ്ക്ക് ശ്രീകല ഭട്ടതിരിപ്പാട് ദീപം തെളിക്കും.വൈകുന്നേരം അഞ്ചിന് കുംഭം എഴുന്നള്ളിപ്പ് ഘോഷയാത്ര. 7.30 -ന് കറുപ്പൻ ഊട്ട്. 12.30-ന് ആഴിപൂജ, ആഴി പ്രവേശനം.
28-ന് രാവിലെ ഒൻപതിന് മഞ്ഞൾനീരാട്ട് തുടർന്ന് 12-ന് മഹാപ്രസാദമൂട്ടോടെ നട അടയ്ക്കും. പത്രസമ്മേളനത്തിൽ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാർ .സെക്രട്ടറി പി.പി. വിനയകുമാർ , പി.എച്ച്. പ്രദീപ്,
എം.ജി. പ്രസാദ് , സി.പി. പ്രകാശ്, അനീഷ് മോഹൻ ,ജി. അശോകൻ , കെ.വി.രമേശ്
എന്നിവർ പങ്കെടുത്തു.