ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നേരിട്ട് വീട്ടിലേക്ക് എത്തിച്ച് നല്‍കുന്ന ക്വിക്ക് കോമേഴ്‌സ് കമ്പനികള്‍ക്കും ഇ കോമേഴ്‌സ് കമ്പനികള്‍ക്കും പുതിയ നിര്‍ദ്ദേശം നല്‍കി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി വിതരണം ചെയ്യുന്ന ഉത്പന്നങ്ങളുടെ കാലാവധിയും ലേബലും കൃത്യമായി ശ്രദ്ധിക്കണമെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കൂടാതെ അനാവശ്യമായ അവകാശവാദങ്ങള്‍ ഉന്നയിക്കരുത് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു ഇതോടൊപ്പം ഉല്‍പ്പന്നങ്ങളുടെ സംഭരണം, ഗതാഗതം, ചരക്ക് കടത്ത്, വിതരണ ജീവനക്കാര്‍ ഭക്ഷണ ഉല്‍പ്പന്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നിവ ഉള്‍പ്പെടെ വിതരണ ശൃംഖലയില്‍ ഉടനീളം ഭക്ഷ്യ സുരക്ഷാ ചട്ടങ്ങള്‍ നടപ്പിലാക്കണം എന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഇ കോമേഴ്‌സ് കമ്പനികളോട് ആവശ്യപ്പെട്ടു.
ഉപയോക്താവിന് വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഷെല്‍ലൈഫ് മുല്‍പ്പതു ശതമാനമോ അല്ലെങ്കില്‍ 45 ദിവസമോ ഉണ്ടാകണമെന്ന് ഉറപ്പാക്കണം എന്ന് ഫുള്‍ സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശിച്ചു. കൂടാതെ ഇ കോമേഴ്‌സ് ഭക്ഷണ വ്യാപാര വിതരണക്കാര്‍ക്ക് സാധുതയുള്ള ഭക്ഷ്യസുരക്ഷ ലൈസന്‍സ് രജിസ്‌ട്രേഷന്‍ ഇല്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.
ഭക്ഷ്യ സുരക്ഷ, ശുചിത്വ പ്രോട്ടോക്കോള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭക്ഷ്യ വിതരണ ജീവനക്കാര്‍ക്ക് ശരിയായ പരിശീലനം നല്‍കാന്‍ പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാക്കണമെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഉല്‍പ്പന്നങ്ങളുടെ ഉപയോഗ കാലാവധി തീരാന്‍ പോകുന്ന സമയങ്ങളില്‍ അവ വില്‍ക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക തന്നെയാണ് ഫുഡ് സേഫ്റ്റി അതോറിറ്റി പ്രധാനമായും പങ്കുവെച്ചത്. ഇപ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പെടെ വാങ്ങുന്നതിനായി ക്വിക്ക്, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയും കൂടുതലായി ആശ്രയിക്കുന്നുണ്ട്. എങ്കിലും നഗരപ്രദേശങ്ങളില്‍ ആണ് ഇതിന്റെ തോത് വളരെ കൂടുതല്‍.