തിരുവനന്തപുരം: ഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കില്‍ കോര്‍പ്പറേഷന് മറ്റ് മാര്‍ഗ്ഗങ്ങള്‍ നോക്കുകയല്ലേ നല്ലതെന്നും സുപ്രീം കോടതി ചോദിച്ചു. പൊതു മേഖല എണ്ണ കമ്പനികള്‍ ബള്‍ക്ക് പര്‍ച്ചേസര്‍മാര്‍ക്കുള്ള ഡീസല്‍ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം അതിരുകടന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പാര്‍ഡിവാല ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതിദിനം നാല് ലക്ഷത്തിലധികം ലീറ്റര്‍ ഡീസലാണ് ആവശ്യമായി വരുന്നതെന്നും വിപണി വിലയേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയോളമാണ് പൊതുമേഖല എന്ന കമ്പനികള്‍ ഈടാക്കുന്നതെന്നും കെഎസ്ആര്‍ടിസി കോടതിയില്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. ബള്‍ക്ക് പര്‍ച്ചേഴ്‌സിന് എണ്ണകമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തായിരുന്നു കെഎസ്ആര്‍ടിസിയുടെ ഹര്‍ജി.