പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ചെറുധാന്യ കൃഷിയുടെ ഉദ്ഘാടനം മാര്‍ച്ച് 13ാം തീയതി രാവിലെ 10.30ന് പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ വെച്ച് ബഹുമാനപ്പെട്ട പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന പരിപാടിയില്‍ പുളിക്കീഴ് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ എബ്രഹാം സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നിര്‍വഹണത്തിനാവശ്യമായ വിത്ത് സൗജന്യമായി നല്‍കുകയും കൃഷി വകുപ്പ് നടത്തിപ്പിനാവശ്യമായ ചിലവ് വഹിക്കുകയും ചെയ്യുന്നു. കടപ്ര കൃഷിഭവന്റെ കീഴില്‍ കൃഷിക്കൂട്ടമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഗ്രോ സര്‍വീസ് സെന്റര്‍ ആണ് കൃഷി ചെയ്യുന്നത്. NREGS പദ്ധതി വഴി കൃഷി സ്ഥലം കൃഷിക്കനുയോജ്യമാക്കി എടുക്കുകയും ചെയ്തു. പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസിന്റെ വര്‍ഷങ്ങളോളം തരിശ് കിടന്ന സ്ഥലമാണ് NREGS പദ്ധതി വഴി കൃഷിക്ക് അനുയോജ്യമാക്കി എടുത്തത് .
ഉദ്ഘാടന പരിപാടിയില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ പദ്ധതി നിര്‍വഹണത്തിനായുള്ള വിലപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുകയും, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. സോമന്‍ താമരച്ചാലില്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ബ്ലോക്ക് മെമ്പര്‍മാരായ ചന്ദ്രലേഖ, അരുന്ധതി അശോകന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. സുഭദ്ര രാജന്‍ ( വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ , പെരിങ്ങര ), ആശംസ അര്‍പ്പിച്ചു. അഞ്ചു മറിയം ജോസഫ് ( കൃഷി ഓഫീസര്‍, പെരിങ്ങര) പരുപാടിയില്‍ സന്നിഹിതയായിരുന്നു. പദ്ധതി വിശദീകരണം തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍ നിര്‍വഹിച്ചു.