ചാലക്കുടി സപ്ലൈകോ സ്റ്റോറില്‍ നിന്ന് വാങ്ങിയ കടലയില്‍ ചെള്ളിനെ കണ്ടെത്തി. മേലൂര്‍ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് മാവേലി സ്റ്റാറിന് ഭക്ഷ്യ സുരക്ഷാ വിഭാഗം നോട്ടീസ് നല്‍കി.
സപ്ലൈകോ പ്രവര്‍ത്തിക്കുന്നത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് ഭക്ഷസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ചെള്ളും പൊടിയും നല്‍കിയ കടലായാണ് തന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ചാലക്കുടി മാര്‍ക്കറ്റിന് അടുത്തുള്ള സപ്ലൈകോ സ്റ്റോറില്‍ നിന്നും ഇന്നലെയാണ് റോയ് പോള്‍ കടല വാങ്ങിയത്. ചാക്കില്‍ ഉണ്ടായിരുന്ന ഏറ്റവും അവസാനത്തെ പാക്കറ്റ് കടലായാണ് നല്‍കിയത്. ബില്ലും കൃത്യമായി നല്‍കിയില്ലെന്നും റോയ് പറഞ്ഞു. എല്ലാ കടല മണിയിലും ചെള്ള് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് അദ്ദേഹം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിച്ചത്.