തമിഴ്‌നാട് മുന്‍മന്ത്രി എം.ആര്‍. വിജയഭാസ്‌കറെ നൂറുകോടിയുടെ ഭൂമിതട്ടിപ്പ് കേസില്‍ തൃശ്ശൂരിലെ ഒളിതാവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. വിജയഭാസ്‌കര്‍ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട് സി.ബി.സി.ഐ.ഡി. ആണ് അറസ്റ്റ് ചെയ്തത്. അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവായ വിജയഭാസ്‌കര്‍ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു.
വിജയ്ഭാസ്‌കറുടെ ഒപ്പം ഒരാള്‍ കൂടി പിടിയില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാന്‍ മന്ത്രിയടക്കമുള്ള എട്ടുപേര്‍ ശ്രമിച്ചെന്നാണ് കേസ്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടില്‍ നിന്നുമാണ് തമിഴ്‌നാട് സിബി സിഐഡി മുന്‍മന്ത്രിയെ അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.