പാലക്കാട്: ഷൊര്‍ണൂര്‍ പാലത്തില്‍ ട്രെയിന്‍ തട്ടി രണ്ട് സ്ത്രീകളുള്‍പ്പെടെ നാല് പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണന്‍, വള്ളി, റാണി, ലക്ഷ്മണന്‍ എന്നിങ്ങനെ നാല് പേരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഒരാളുടെ മൃതദേഹം താഴ്ചയിലേക്ക് വീണതിനാല്‍ തിരച്ചില്‍ നടക്കുകയാണ്. മൂന്ന് പേരുടേയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കേരള എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം.
റെയില്‍ വേട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇവര്‍. ട്രെയിന്‍ എത്തിയത് അറിയാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. കരാര്‍ അടിസ്ഥാനത്തില്‍ റെയില്‍വേയിലെ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്ത് വരികയായിരുന്നു,