26 December 2024


മലപ്പുറം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ വേഡ് പ്രോസസിംഗ്, സർട്ടിഫിക്കറ്റ് ഇൻ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, സർട്ടിഫിക്കറ്റ് ഇൻ ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്, സർട്ടിഫിക്കറ്റ് ഇൻ ഫിനാൻഷ്യൽ അക്കൗണ്ടിങ് എന്നീ കോഴ്സുകൾക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഡിപ്ലോമ പ്രോഗ്രാമിന് ആറുമാസവും സർട്ടിഫിക്കറ്റ് കോഴ്സിന് മൂന്നുമാസവുമാണ് കാലാവധി. കോൺടാക്ട് ക്ലാസുകളും പ്രൊജക്ട് വർക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടാകും. 18 വയസിന് മുകളിൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: നാഷനൽ സർവീസ് സൊസൈറ്റി പെരിന്തൽമണ്ണ(9847610871), കുടുംബശ്രീ ടീം മലപ്പുറം (9400610925, 8078447495), നാഷനൽ കോ-ഓപറേറ്റീവ് അക്കാദമി വളാഞ്ചേരി (04942971300), ഹിദായത്തുൽ മുസ്ലിമീൻ യതീംഖാന സംഘം മലപ്പുറം(0483 2766243, 9447418623).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!