29 December 2024

മാഹി: മാഹിയിൽ പുതുവർഷമായ ജനുവരി ഒന്ന് മുതൽ ഇന്ധന വില നേരിയ തോതിൽ വർധനവുണ്ടാവും. പുതുച്ചേരിയിൽ ഇന്ധന നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് മാഹിയിൽ ഇന്ധന വില കൂടൂന്നത് . നിലവിൽ പെട്രോളിന് മാഹിയിൽ 13.32 ശതമാനമുള്ള നികുതി 15.74 ശതമാനമായാണ് ഉയരുക, ഡീസലിന് 6.91 എന്നത് 9.52 ആയുമാണ് വർധിപ്പിക്കുന്നതാണ്. ഇതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ലിറ്ററിന് മൂന്നര രൂപയിലേറെ വർധിക്കും.

നിലവിൽ മാഹിയിലെ വില പെട്രോളിന് ലിറ്ററിന് 91.92 രൂപയും, ഡീസലിന് 81.90 രൂപയുമാണ്. കേരളത്തിലാകട്ടെ പെട്രോളിന് 105.89 രൂപയും ഡീസലിന് 94.91 രൂപയുമാണ്. മാഹിയിലെ ഇന്ധന വിലയുമായി നിലവിൽ 13 രൂപയുടെ വ്യത്യാസമുണ്ട് കേരളത്തിൽ.

വിലക്കുറവുള്ളതിനാൽ മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാറ്. മാഹിയിൽ വില കൂടുന്നതോടെ കേരളത്തിലെ വിലയുമായുള്ള വ്യത്യാസത്തിൽ നേരിയ കുറവ് വരുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!