ഇടുക്കി ഇരട്ടയാറില്‍ പതിനേഴുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയില്‍ ആണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് 17കാരിയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയെത്തി നോക്കിയപ്പോഴാണ് മകളെ മരിച്ചനിലയില്‍ കണ്ടത്.കൊലപാതകം എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പോക്സോ കേസ് അതിജീവിതയാണ് പെണ്‍കുട്ടി.
കട്ടപ്പന പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. രണ്ടുവര്‍ഷം മുന്‍പാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. കേസ് നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് മരണം സംഭവിച്ചത്.