ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. 91 ദിവസം മുതല്‍ 180ദിവസം വരെയുള്ള കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.
മാര്‍ച്ച് ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക.
90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് 6 ശതമാനവും ഒരുവര്‍ഷം മുതല്‍ രണ്ടുവര്‍ഷം വരെ 7 ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.