മിനിസ്‌ക്രീനിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന രണ്ടുപേരാണ് ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും. വളരെ അപ്രതീക്ഷിതമായായിരുന്നു തങ്ങള്‍ രണ്ടുപേരും ജീവിതത്തില്‍ ഒന്നാകാന്‍ പോകുന്നതായി ഇവര്‍ അറിയിച്ചതും തുടര്‍ന്ന് വിവാഹം ചെയ്തതും. ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സംസാരിക്കുകയാണ് രണ്ടുപേരും. ചെന്നൈയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ആദ്യം കണ്ടത്. എന്നാല്‍ ആദ്യ കാഴ്ചയില്‍ പ്രണയം ഒന്നും തോന്നിയില്ല എന്നാണ് ഗോപിക പറയുന്നത്.
സത്യം പറഞ്ഞാല്‍ വിവാഹിതരാകണോ എന്ന കാര്യത്തില്‍ പോലും ഞങ്ങള്‍ക്ക് സംശയമുണ്ടായിരുന്നു. കുറച്ചുനാള്‍ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷെ ഒരു ഘട്ടത്തില്‍ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം എന്നാണ് ഗോപിക പറയുന്നത്. ശരിക്കും മൂന്ന് സ്റ്റേജ് ഉണ്ടെന്നാണ് ജിപി പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഞങ്ങള്‍ രണ്ടു പേരും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നുവെന്നും ജിപി പറയുന്നു.
സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷെ അപ്പോള്‍ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തില്‍ വലിയ സംശമായിരുന്നുവെന്നും ജിപി പറയുന്നു. ഒരു ഘട്ടത്തില്‍ വച്ച് ഞാന്‍ തീരുമാനിച്ചു, വിവാഹത്തിലേക്ക് എത്തിക്കാന്‍ വെറുതെ ഒരുപാട് സമയം ചെലവഴിക്കണ്ട. കരിയര്‍ സ്വപ്‌നങ്ങളിലേക്ക് തിരികെ പോകാം എന്ന്. അതായിരുന്നു മൂന്നാം ഘട്ടം. ഞാന്‍ ഈ തീരുമാനം പറഞ്ഞതോടെ അതുവരെ വിവാഹം വേണ്ടെന്ന് പറഞ്ഞ ഗോപിക പെട്ടെന്ന് പോസിറ്റീവായി. ഈ വിവാഹം നടക്കുമെന്നും വര്‍ക്കൗട്ട് ആകും എന്നും പറഞ്ഞുവെന്നും ജിപി പറയുന്നു.