കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ 5 സംസ്ഥാനങ്ങളില്‍ ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നതായി പുതിയ പഠനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ്, കേരളം എന്നീ അഞ്ച് ഹോട്‌സ്‌പോട്ടുകളിലാണ് ഭൂഗര്‍ഭ ജലനിരപ്പ് കുറയുന്നതായി കണ്ടെത്തിയിരിക്കുന്നത്. ഭൂഗര്‍ഭജലം എന്നത് ഭൂമിയുടെ ഉപരിതലത്തിനടിയില്‍ പാറകളിലും മണ്ണിലുമുള്ള സുഷിരങ്ങളിലും പാറക്കൂട്ടങ്ങളുടെ ഒടിവുകളിലും ഉള്ള ജലമാണ് . ലോകത്ത് എളുപ്പത്തില്‍ ലഭ്യമാകുന്ന ശുദ്ധജലത്തിന്റെ 30 ശതമാനവും ഭൂഗര്‍ഭജലമാണ്
പഞ്ചാബിനേയും ഹരിയാനയേയും ആണ് ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭ ജല കുറഞ്ഞിരിക്കുന്നതും ഈ സംസ്ഥാനങ്ങളില്‍ നിന്ന് തന്നെയാണ്. നഗരവല്‍ക്കരണം, വ്യവസായവല്‍ക്കരണം, ജലസേചനം തുടങ്ങിയവയാണ് ജലത്തിന്റെ അളവ് കുറയാന്‍ പ്രധാന കാരണമായി മാറിയിരിക്കുന്നത്.
2003 മുതല്‍ 2020 വരെയുള്ള വിവരങ്ങളാണ് പഠനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനമായിട്ടുപോലും കേരളത്തിന്റെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞ വരികയാണ് എന്നാണ് പഠനം വ്യക്തമാക്കുന്നത്. 2004 നും 20020 നും ഇടയിലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ വാര്‍ഷിക ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ 17 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2018 ന് ശേഷം ഉണ്ടായ പ്രളയത്തിലൂടെ കേരളത്തിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ വലിയ കുറവ് സംഭവിച്ചു എന്നാണ് ഗവേഷകര്‍ പറയുന്നത്. പ്രളയത്തില്‍ വലിയതോതില്‍ മേല്‍മണ്ണ് ഒലിച്ചു പോയതാണ് ഇതിന് പ്രധാന കാരണമായി മാറിയിരിക്കുന്നത്. സംസ്ഥാനത്ത് നല്ല മഴ ലഭിക്കാറുണ്ടെങ്കിലും വേനല്‍ക്കാലത്ത് പലസ്ഥലങ്ങളിലും കുടിവെള്ളം പോലും ലഭിക്കാന്‍ അല്ലാതെ അവസ്ഥയുണ്ട്.
ഭൂര്‍ഗ ജലത്തിന്റെ അളവ് കുറയുന്നത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഇതിനെ സംരക്ഷിച്ച് ജലത്തിന്റെ അളവ് കൂട്ടാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഗവേഷക സംഘം വ്യക്തമാക്കുന്നു