26 December 2024

ആലപ്പുഴ: നവകേരള സദസ്സിന്റെ മുന്നോടിയായി ആലപ്പുഴ നിയോജക മണ്ഡലത്തില്‍ ‘മാലിന്യമുക്ത നവകേരളം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മുന്‍ എം.പി. സി.എസ്. സുജാത ഉദ്ഘാടനം ചെയ്തു. ഹരിതകര്‍മ്മ സേനാംഗങ്ങളെയും നഗരസഭ ശുചീകരണ തൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു. നഗര ചത്വരത്തില്‍ നടന്ന സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. കെ. ജയമ്മ അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ.എസ്. കവിത, നഗരസഭ കൗണ്‍സിലര്‍മാരായ സൗമ്യ രാജ്, എം.ആര്‍.പ്രേം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ
സുദര്‍ശനാ ബായ്, ജി. ബിജുമോന്‍, മാരാരിക്കുളം തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സജി, ഷീന സനല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!