23 December 2024

പല ഭക്ഷണങ്ങളോടും പലര്‍ക്കും വലിയ രീതിയിലുള്ള ആസക്തി തോന്നാറുണ്ട്. ചില ഭക്ഷണ സാധനങ്ങളുടെ മണം മൂക്കിലേക്ക് അടിച്ചു കേറുമ്പോഴോ ഇല്ലെങ്കില്‍ ഏതെങ്കിലും വീഡിയോ കാണുമ്പോഴോ ആ ഭക്ഷണം കഴിക്കാന്‍ തോന്നാറുണ്ട്. ഇത്തരത്തില്‍ ഭക്ഷണം കാണുമ്പോഴോ മണം വരുമ്പോഴോ അവ കഴിക്കാന്‍ തോന്നുന്നതിന്റെ പ്രധാന കാരണം നമ്മുടെ മസ്തിഷ്‌കം തന്നെയാണ്. മസ്തിഷ്‌കത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഡോപ്പമിന്‍ മെക്കാനിസം കാരണമാണ് ഇത്തരത്തില്‍ ഭക്ഷണത്തോട് നമുക്ക് ആസക്തി തോന്നുന്നത്.

നമ്മുടെ ശരീരത്തില്‍ മൂന്ന് തരത്തിലുള്ള ഭക്ഷണ ആസക്തി ഉണര്‍ത്താനുള്ള കഴിവാണ് മസ്തിഷ്‌കത്തിലെ ഡോപ്പമിന്‍ മെക്കാനിസത്തിനുള്ളത്. മുന്‍കാല രുചി അനുഭവങ്ങളില്‍ ഉള്ള ഭക്ഷണങ്ങളോടുള്ള ആസക്തിയാണ് ഇതില്‍ ഒന്ന്. രണ്ടാമതായി ആകര്‍ഷകരമായി ഭക്ഷണത്തെ അവതരിപ്പിക്കുന്നത് ദൃശ്യപരമായ ആസക്തി ഉണര്‍ത്തുന്നതിന് കാരണമാകും. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലും മറ്റും ചില ഭക്ഷണപലഹാരങ്ങള്‍ കാണുമ്പോള്‍ നമുക്ക് അവര്‍ കഴിക്കാന്‍ തോന്നുന്നത്. ഇത് കൂടാതെ ചില ഭക്ഷണത്തിന്റെ സുഗന്ധം കാരണവും അതിനോട് നമുക്ക് ആസക്തി തോന്നാറുണ്ട്. ഈ സാഹചര്യത്തില്‍ പ്രസ്തുത ഭക്ഷണം കാണാതെ തന്നെ അതിന്റെ മണം മൂക്കിലേക്ക് വരുമ്പോള്‍ നമുക്ക് കഴിക്കാനാണ് തോന്നുന്നത്.

90% ആളുകളിലും ഇത്തരത്തില്‍ ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടെന്നാണ് പഠനം പറയുന്നത്. ആസക്തി മാനസികമായി വ്യക്തികള്‍ക്ക് സന്തോഷം നല്‍കുന്ന ഒരു കാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൂടാതെ ഒരു വീട്ടിലെ തന്നെ ഓരോരോ വ്യക്തികള്‍ക്കും വ്യത്യസ്ത ഭക്ഷണങ്ങളോടായിരിക്കും ആസക്തി തോന്നുന്നത്. ആസക്തി കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ലെങ്കിലും ഭക്ഷണത്തോടുള്ള അമിത ആസക്തി ചിലപ്പോള്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. ഇത്തരത്തില്‍ അമിത ആസക്തിയുള്ളവര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് കാരണമാവുകയും ഇതിലൂടെ ശരീരഭാരം കൂടുകയും ചെയ്യും. പിന്നീട് ഇതൊരു മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനും കാരണമാകും.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം, വൈകാരികാവസ്ഥകള്‍, ഹോര്‍മോണല്‍ ഏറ്റക്കുറച്ചിലുകള്‍, പോഷകക്കുറവ് എന്നിവയും ഭക്ഷണ ആസക്തിയുണ്ടാക്കാം. പിരിമുറുക്കമുള്ള സന്ദര്‍ഭങ്ങളില്‍ ആളുകള്‍ ചോക്ലേറ്റ് പോലുള്ള മധുരമുള്ളതും വറുത്തതുമായ ഭക്ഷണങ്ങളോട് ആസക്തി കാണിക്കാറുണ്ട്. എന്നാല്‍ മാനസികമായി ആശ്വാസത്തിന് ഭക്ഷണത്തെ ആശ്രയിക്കുന്നത് പിന്നീട് കുറ്റബോധവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കും.

ചില ലക്ഷങ്ങൾ അമിത ആസക്തി മനസിലാക്കാം. വയറുനിറഞ്ഞതായി അനുഭവപ്പെടുകയും പോഷകസമൃദ്ധമായ ഭക്ഷണം പൂര്‍ത്തിയാക്കുകയും ചെയ്തിട്ടും ചില ഭക്ഷണങ്ങളോടുള്ള പതിവ് ആസക്തി. കഴിക്കാന്‍ ആഗ്രഹിച്ച ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയും പലപ്പോഴും ഉദ്ദേശിച്ചതിലും കൂടുതല്‍ കഴിക്കുകയും ചെയ്യുന്നു. നല്ല ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം പലപ്പോഴും കുറ്റബോധം തോന്നുന്നു എന്നിട്ടും ഉടന്‍ തന്നെ അവ വീണ്ടും കഴിക്കുന്നു എന്നിവയാണ് ആസക്തിയുടെ ലക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!