25 December 2024

ഡ്രൈ നട്സുകള്‍ പൊതുവേ ആരോഗ്യത്തിന് ഗുണകരമാണ്. ഏറ്റവും പോഷകഗുണമുള്ള നട്‌സാണ് വാള്‍നട്ട്. ധാരാളം മിനറലുകളും ആന്റിഓക്സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ വാള്‍നട്ട് ദിവസവും കുതിര്‍ത്ത് കഴിക്കുന്നത് തലച്ചോറിന് ഏറെ ഗുണം ചെയ്യുന്നു. ഇവയില്‍ പോളിഫെനോള്‍സ്, വൈറ്റമിന്‍ ഇ, ഒമേഗ-3, ഒമേഗ – 6 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

വാള്‍നട്ട് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും തലച്ചോറിനുണ്ടാകുന്ന നാശവും കുറയ്ക്കുക മാത്രമല്ല, ഓര്‍മ്മശക്തിയും മറ്റ് പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാള്‍നട്ടില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളത് കൊണ്ട് ഇത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും കോശങ്ങളുടെ കേടുപാടുകളും പരിഹരിക്കുവാന്‍ സഹായിക്കുന്നു.

വാള്‍നട്ടില്‍ അടങ്ങിയിട്ടുള്ള ഒരുതരം പോളിഫെനോളുകളെ എല്ലാഗിറ്റാനിന്‍സ് എന്ന് വിളിക്കുന്നു. അത് കൊണ്ട് തന്നെ വന്‍കുടല്‍ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ തടയുന്നതായി പഠനങ്ങള്‍ പറയുന്നു.

ചര്‍മ്മത്തിന്റെയും മുടിയുടെയുടെയും ആരോഗ്യത്തിനായി സഹായിക്കുന്ന വിറ്റാമിന്‍ ഇ വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തീവ്രമായ ജലാംശം നല്‍കാന്‍ സഹായിക്കുന്നു. ഇത് കൊളാജന്‍ വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ സ്വാഭാവികമായും ആരോഗ്യകരവും യുവത്വവുമുള്ളതാക്കുകയും ചെയ്യുന്നു.

വാള്‍നട്ടിലെ പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡ് കൊളസ്ട്രോള്‍ ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കും. ദിവസവും രണ്ടോ മൂന്നോ വാള്‍നട്ട് കുതിര്‍ത്ത് കഴിക്കുന്നത് നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ബീജങ്ങളുടെ എണ്ണവും ചലനശേഷിയും (ചലനം) വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആന്റിഓക്സിഡന്റായ വിറ്റാമിന്‍ ഇയും വാള്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. വന്ധ്യത പ്രശ്‌നം തടയാന്‍ വാള്‍നട്ട് സഹായകമാകുമെന്നും ‘ബയോളജി ഓഫ് റിപ്രോഡക്ഷന്‍’ (Biology of Reproduction) ജേണലില്‍ പ്രസിദ്ധികരിച്ച പഠനത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!