വേനല്‍ച്ചൂട് വര്‍ധിക്കുമ്പോള്‍ പല രീതിയിയിലുള്ള പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത്. പലതരത്തിലുള്ള അസുഖങ്ങളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. അതില്‍ പ്രധാനമാണ് നിര്‍ജ്ജലീകരണം. എന്നാല്‍ ഈ ചൂടത്ത് എത്ര വെള്ളം കുടിച്ചാലും മതിയാകാത്ത അവസ്ഥയാണ്. കുടിക്കുന്ന വെള്ളം അതുപോലെ വിയര്‍പ്പിലൂടെ നഷ്ടപ്പെടുകയാണ്. അതിനാല്‍ നിര്‍ജ്ജലീകരണം ഉണ്ടാകാതെ സൂക്ഷിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നാണ് പറയുന്നത്. ആവശ്യമായ വെള്ളം കുടിച്ചില്ലെങ്കില്‍ അത് നിര്‍ജ്ജലീകരണത്തിന് കാരണമായേക്കാം. നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് ശരീരത്തിന്റെ സ്വഭാവിക ആരോഗ്യം നഷ്ടപ്പെടുകയും ഇത് മൂലം മരണം വരെ സംഭവിക്കുകയും ചെയ്യും. ശരീരത്തിന് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ ജലം ശരീരത്തില്‍ നിന്ന് നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജ്ജലീകരണം എന്നു പറയുന്നത്. ജലാംശവും മറ്റ് ദ്രാവകങ്ങളും വേണ്ടവിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും.
നിര്‍ജ്ജലീകരണം ഉണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ നോക്കീ ഇത് തിരിച്ചറിയാന്‍ സാധിക്കും. മലബന്ധമാണ് ഇതില്‍ പ്രധാനം. ശരീരത്തില്‍ വെള്ളത്തിന്റെ അളവ് കുറയുന്നത് മലബന്ധത്തിന് കാരണമാകും. വെള്ളത്തിന്റെ അളവ് കുറവാണെങ്കില്‍ ചര്‍മ്മത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാകും. വരണ്ടതും പൊട്ടുന്നതും മങ്ങിയതുമാണ് ചര്‍മ്മം എങ്കില്‍ നിങ്ങള്‍ക്ക് നിര്‍ജ്ജലീകരണം പിടിപെട്ടിട്ടുണ്ടെന്ന് മനസിലാക്കാം.
ഓരോ അവയവത്തിനും ആവശ്യത്തിന് ജലാംശം ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജലം ആഗിരണം ചെയ്യപ്പെടും. ഇത് രക്തത്തെ കട്ടിയുള്ളതാക്കാന്‍ കാരണമാകും. ശരീരത്തിന്റെ പ്രവര്‍ത്തനം തകരാറിലാകാന്‍ ഇത് കാരണമാകും. ദാഹം, തലവേദന, അസ്വസ്ഥത, വിശപ്പ് അനുഭവപ്പെടാതിരിക്കുക മൂത്രം തീരെ കുറയുക എന്നിവയും നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. പ്രായമേറുന്തോറും ദാഹമറിയുന്നതിനുള്ള കഴിവ് കുറയുന്നു. ഇത് മൂലം വെള്ളം കുടിക്കുന്നത് കുറയുകയും നിര്‍ജ്ജലീകരണ സാധ്യത കൂടുകയും ചെയ്യുന്നു.
ദാഹമനുഭവപ്പെടുമ്പോള്‍ വെള്ളം കുടിക്കുക എന്നതാണ് നിര്‍ജ്ജലീകരണം തടയാനുള്ള പ്രധാന വഴി.ഓരോരുത്തര്‍ക്കും ആവശ്യമുള്ള ജലത്തിന്റെയളവ് വ്യത്യസ്തമായിരിക്കും. അത് മനസ്സിലാക്കി കുടിവെള്ളം ഉപയോഗിക്കുക. കായികാദ്ധ്വാനം ചെയ്യുമ്പോഴും കൂടുതല്‍ ജലം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ സമയങ്ങളില്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.