കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ചുളിവുകൾ, നേർത്ത വരകൾ, വാർദ്ധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. കറിവേപ്പിലയ്ക്ക് മുറിവുണക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ പറയുന്നു.
കറിവേപ്പിലയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്തതും യുവത്വമുള്ളതുമായ ചർമ്മത്തിനും സഹായിക്കുന്നു.
കറിവേപ്പിലയുടെ ആൻ്റിഓക്‌സിഡൻ്റ്, ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖക്കുരു, പൊട്ടൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു.