തിരുവനന്തപുരം: വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രി ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ ഉന്നത സാങ്കേതിക സമിതി അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
‘അടിയന്തരമായി ആരോഗ്യവകുപ്പ് ശ്രദ്ധിച്ചത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രയാസമുണ്ടാകരുത് എന്നാണ്. ഐസിയു ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ ജൂബിലി ബ്ലോക്കില്‍ വൈദ്യുതി മുടങ്ങിയിരുന്നില്ല. വിവരമറിഞ്ഞയുടന്‍ വൈദ്യുതി മന്ത്രിയുമായും പിഡബ്ല്യുഡി സെക്രട്ടറിയുമായും സംസാരിച്ചിരുന്നു. വിഷയത്തില്‍ സാങ്കേതിക വിദഗ്ധരുടെ ഉന്നത സമിതി അന്വേഷണം നടത്തും. ബാക്കപ്പ് ജനറേറ്ററിന് സംഭവിച്ചത് എന്താണെന്ന് കണ്ടെത്തണം. നിലവില്‍ കുട്ടികളടക്കം ആശുപത്രിയിലുള്ളവര്‍ സുരക്ഷിതരാണ്. കറന്റ് പോയ വിവരം ആശുപത്രി അധികൃതര്‍ എത്ര മണിക്കാണ് അതത് വകുപ്പുകളെ അറിയിച്ചതെന്ന് അന്വേഷിക്കും. ഏതെങ്കിലും വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കും. ബാക്കപ്പ് സപ്പോര്‍ട്ടില്‍ രണ്ട് തവണ പ്രശ്‌നമുണ്ടായത് തീര്‍ച്ചയായും അന്വേഷിക്കും’, മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമായിട്ടുണ്ട്. നറേറ്റര്‍ ഉപയോഗിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണണ് ജനറേറ്റര്‍ എത്തിച്ചത്. മൂന്നു മണിക്കൂറിന് ശേഷമാണ് പ്രശ്‌നത്തിന് പരിഹാരമായത്. രണ്ട് ജനറേറ്ററാണ് പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായതാണ് വൈദ്യുതി തടസത്തിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നത്. വൈദ്യുതിയില്ലാത്തത് സപ്ലൈ തകരാര്‍ കൊണ്ടല്ലെന്ന് കെഎസ്ഇബി നേരത്തെ വ്യക്തമാക്കിയിരുന്നു. ജനറേറ്റര്‍ കേടായത് പ്രതിസന്ധി രൂക്ഷമാക്കിയത്.
സംഭവത്തില്‍ ബിജെപി, യൂത്ത് കോണ്‍?ഗ്രസ് തുടങ്ങിയവര്‍ പ്രതിഷേധവുമായി രം?ഗത്തെത്തിയിരുന്നു. യൂത്ത് കോണ്‍?ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വൈദ്യുതി വന്ന ശേഷമായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.