ഈ തണുപ്പ് കാലത്ത് മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കാം മുട്ട ഉപയോഗിച്ച് . പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പന്നമായ ഇവ മുടിക്ക് ആരോഗ്യം നൽകുന്നതിനോടൊപ്പം തന്നെ മുടി വരണ്ട് പോകുന്നത് പോലുള്ള അവസ്ഥകൾ ഇല്ലാതാക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡ് മുടിയെ പോഷിപ്പിക്കാനും സഹായിക്കുന്നു.
മുട്ടയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.മുട്ടയിൽ ബയോട്ടിൻ, വിറ്റാമിനുകളായ എ,ഡി,ഇ ,ബി 12 എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. മുടിയിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ മുടിയുടെ രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിക്ക് കരുത്ത് നൽകുകയും ചെയ്യും. മുടി വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ കരോട്ടിന്റെ ഉത്പാദനത്തിന് ബയോട്ടിൻ സഹായിക്കും. ഫാറ്റി ആസിഡുകൾ മുടി മിനുസമാക്കുകയും ചെയ്യും.മുട്ടയും കറ്റാർവാഴയും
മുടി ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് കറ്റാർവാഴ. മുട്ടയും കറ്റാർവാഴയും ചേർത്ത് തയ്യാറാക്കുന്ന മാസ്ക് മുടി വളർച്ച വേഗത്തിലാക്കുകയും മുടി കൊഴിച്ചിൽ നിർത്താൻ സഹായിക്കുകയും ചെയ്യും. കറ്റാർവാഴയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടിയോലിറ്റിക് എൻസൈമുകൾ മുടിയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.
മാസ്ക് തയ്യാറാക്കാനായി ഒരു മുട്ടയിൽ കറ്റാർവാഴ ജെൽ നന്നായി യോജിപ്പിച്ചെടുക്കാം. അതിന് ശേഷം തലയോട്ടിയിൽ 40 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. സ്ഥിരമായി ഈ മാസ്ക് ഉപയോഗിക്കുന്നത് മുടി വളർച്ച വേഗത്തിലാക്കും.