തോരാതെ പെയ്യുന്ന മഴക്കാലത്ത് രോഗങ്ങളും പിടികൂടുന്നത് വളരെയധികം കൂടുതലാണ്. പ്രതിരോധശേഷി കുറഞ്ഞവർക്ക് പെട്ടെന്ന് തന്നെ രോഗം പിടികൂടുകയും ചെയ്യുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിധ്യം ഉള്ളതിനാൽ തന്നെയും ബാക്ടീരിയ വൈറസ് ഫംഗസ് തുടങ്ങിയവയുടെ വളർച്ചയ്ക്ക് അനുകൂലമായതിനാൽ അണുബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യുന്നു. കൂടാതെ കാലാവസ്ഥ മാറ്റം ഒരു പ്രധാന ഘടകമാണ്. ശക്തമായ മഴക്ക് ശേഷം പെട്ടെന്ന് വരുന്ന കൊടും ചൂട് പിന്നെയും മഴ എന്നിവ ആരോഗ്യ പ്രശ്നങ്ങൾ വേഗത്തിൽ സൃഷ്ടിക്കുന്നു. അതിനാൽ തന്നെയും നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തരത്തിലുള്ള ചില പാനീയങ്ങൾ പരിചയപ്പെടാം.
തുളസി ചായ ധാരാളം ആന്റി ഓക്സിഡന്റുകൾ ഉള്ള തുളസിക്ക് ആന്റി മൈക്രോ ബിയൽ ഗുണങ്ങളും ഏറെയുണ്ട്. ഇത് അണുബാധയെ പ്രതിരോധിക്കുകയും രോഗ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു ഡ്രസ്സ് കുറക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദഹനത്തിനും ഇത് സഹായിക്കുന്നു.
ഇഞ്ചി ചായ എന്ന ബയോ ആക്ടീവ് സംയുക്തം ഉണ്ട്. ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളും ആന്റിഓക്സിഡന്റ് ഗുണങ്ങളും ഉള്ള ഇഞ്ചി പ്രതിരോധ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുന്നു. ഓക്കാനം വരാതിരിക്കാനും ദഹനം വർദ്ധിപ്പിക്കാനും ഇഞ്ചി ചായ ഗുണകരമാണ്.
നെല്ലിക്കാ ജ്യൂസ് വൈറ്റമിൻ സി ധാരാളം അടങ്ങിയ നെല്ലിക്ക രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യുന്നു. ചർമ്മത്തെ സംരക്ഷിക്കാനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കാനും ദഹനം മെച്ചപ്പെടുത്താനും നെല്ലിക്ക ജ്യൂസ് സഹായിക്കുന്നു.
അമ്മുക്കുരു ചേർത്ത പാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു
ജീരകവെള്ളം ജീരകത്തിൽ ആന്റിഓക്സൈഡുകൾ ധാരാളമുണ്ട്. കൂടാതെ ആന്റി മൈക്രോ ബിയൽ ഗുണങ്ങളും ഉണ്ട്. ദഹനം വർദ്ധിപ്പിക്കാനും വയറു കമ്പിക്കൽ തടയാനും സഹായിക്കുന്നു. നാരങ്ങയും തേനും ചേർത്ത് വെള്ളം കുടിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുന്നു.