25 December 2024

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾ ഭാഗികമായി തകർന്നു. ജില്ലയിലെ പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. കക്കയം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു.കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലയോര മേഖകളിലാണ് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായത്. കുറ്റ്യാടി, വിലങ്ങാട്, പൂനൂർ, മുക്കം പുഴകൾ കരകവിഞ്ഞൊഴുകുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലിൽ പാലത്തിൽ വെള്ളം കയറി. വിലങ്ങാട് ടൗണിലും വെള്ളം കയറിയിട്ടുണ്ട്. പാറക്കടവ് പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സ്കൂൾ ബസ് വഴിയിൽ കുടുങ്ങി. 25-ഓളം കുട്ടികളെ സുരക്ഷിതരായി മാറ്റി.വടകര ചെമ്മരത്തൂരിൽ അയനിയുള്ളതിൽ കുമാരന്റെ വീട്ടിലെ കിണർ ഇടിഞ്ഞുതാണു. കോഴിക്കോട് കാപ്പാട് കാറ്റിൽ മരങ്ങൾ കടപുഴകിവീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു.അത്തോളി ചീക്കിലോട് റോഡിന് കുറുകെ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടി കുറുവങ്ങാട് വെങ്ങളത്താം വീട്ടിൽ ഹാരിസിന്റ വീട് തെങ്ങുവീണ് തകർന്നു. വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!