കനത്ത മഴയെ തുടര്‍ന്നു ഇടുക്കി ജില്ലയിലെ പാംബ്ല, കല്ലാര്‍കുട്ടി ഡാമുകള്‍ തുറക്കുന്നത്. യഥാക്രമം 600 ക്യൂമെക്‌സ്, 300 ക്യൂമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നു ഇടുക്കി ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
കലക്ടറുടെ കുറിപ്പ്
പാംബ്ല, കല്ലാര്‍കുട്ടി ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ അതിശക്തമായ മഴയുള്ളതിനാലും നീരൊഴുക്ക് കൂടിയതിനാലും, ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും, ഈ രണ്ട് ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി 25.5.2024 രാവിലെ 6 മണി മുതല്‍ ഈ ഡാമുകളിലെ ഷട്ടറുകള്‍ തുറന്ന് യഥാക്രമം 600 ക്യൂമെക്‌സ്, 300 ക്യൂമെക്‌സ് വെള്ളം പുറത്തേക്ക് വിടുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.