എഡിജിപി എംആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റില്ല. അജിത് കുമാറിനെ മാറ്റാത്തത് ഭയം കാരണമാണെന്നും അദ്ദേഹത്തെ മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്ന വിലയിരുത്തലിലാണ് നടപടിയില്ലാത്തതെന്നും സൂചനയുണ്ട്
ഷെയ്ക് ദര്‍വേഷ് സാഹിബ് (എസ്പിസി) ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക. ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
അതേസമയം എസ്.പി സുജിത്ദാസിനെ പത്തനംതിട്ട പോലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റി. വി.ജി വിനോദ് കുമാറിന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആയി നിയമനം നല്‍കി. സുജിത് ദാസ് പൊലീസ് മേധവിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.