25 December 2024

ജീവനക്കാരുടെ തടി കുറയ്ക്കുന്നതിനായി ചൈനയിലെ ഒരു ടെക് കമ്പനി സ്വീകരിച്ച നടപടിയെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായത്. ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് വന്‍തുക ബോണസായി നല്‍കുമെന്നായിരുന്നു കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. അമിതമായുള്ള വണ്ണം കുറയ്ക്കുന്ന ജീവനക്കാര്‍ക്ക് ഏകദേശം ഒരു ദശലക്ഷം യുവാന്‍ (140,000 യുഎസ് ഡോളര്‍) ആണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റാ360 ആണ് നൂതന ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് കമ്പനി ഈ പദ്ധതി തുടങ്ങിയത്. 150 ജീവനക്കാര്‍ ആകെ 800 കിലോഗ്രാം ശരീരഭാരം കുറയ്ക്കുകയും 980,000 യുവാന്‍ ക്യാഷ് ബോണസായി നേടുകയും ചെയ്തുവെന്ന് ജിയുപായ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്യാമ്പുകളായിട്ടാണ് തടികുറയ്ക്കല്‍ പദ്ധതി നടപ്പാക്കുന്നത്. മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന ഒരു സെഷനില്‍ 30 ജീവനക്കാരെ ഉള്‍പ്പെടുത്തുകയും അമിതവണ്ണമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഇതുവരെ അഞ്ചോളം ക്യാമ്പുകളാണ് നടത്തിയത്. ഒരു ക്യാമ്പില്‍ മൂന്ന് ഗ്രൂപ്പുകള്‍ ഉണ്ടാകും.

പത്ത് പേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളും അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പും. ഓരോ ആഴ്ചയും ഇവരുടെ ശരീഭാരം പരിശോധിക്കും. ഓരോ ഗ്രൂപ്പിലും മൊത്തത്തില്‍ കുറയുന്ന ഓരോ 500 ഗ്രാമിനും 400 യുവാന്‍ (55 യുഎസ് ഡോളര്‍)വീതം ലഭിക്കും. ഏതെങ്കിലും ഒരു അംഗത്തിന് ഭാരം കൂടിയാല്‍, ആ ഗ്രൂപ്പിന്റെ ബോണസ് നഷ്ടപ്പെടുകയും, 500 യുവാന്‍ വീതം അവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്യുമെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!