രാജ്യതലസ്ഥാനത്ത് വന്‍ ഹവാല പണ വേട്ട. മൂന്ന് കോടി രൂപയുമായി 4 പേരെ ഡല്‍ഹി പൊലീസ് പിടികൂടി. ഇവരുടെ ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. വിവരം ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും കൈമാറി.
തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഝരേര ഫ്‌ളൈ ഓവര്‍ എന്‍എച്ച് 48 ല്‍ കന്റോണ്‍മെന്റ് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. രണ്ട് ബൈക്കുകളിലായി നാല് പേര്‍ പണം കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. മുഹമ്മദ് ഷോമിന്‍, ജിഷാന്‍, ഡാനിഷ്, സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
പൊലീസ് പറയുന്നതനുസരിച്ച്, കസ്റ്റഡിയിലെടുത്ത പ്രതികള്‍ 22 നും 27 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ നിന്ന് പണം നിറച്ച രണ്ട് കറുത്ത ബാഗുകള്‍, സഞ്ചരിക്കാന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. പിടിയിലായവരില്‍ നിന്ന് പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷഹ്ദാരയിലെ ഒരു സ്‌ക്രാപ്പ് ഡീലറുടെതാണ് പണമെന്നാണ് നിലവിലെ വിലയിരുത്തല്‍.