മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അടക്കം ഏഴു നഗരങ്ങളില്‍ സിബിഐ റെയ്ഡ്. തിരുവനന്തപുരം കൂടാതെ ഡല്‍ഹി ,മുംബൈ, അമ്പാല, മധുര, ചെന്നൈ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലാണ് പരിശോധന.
റഷ്യന്‍ യുദ്ധ മേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണ് പരിശോധന തുടരുന്നത്, 50 ലക്ഷം രൂപയും രേഖകളും ലാപ്‌ടോപ്പ്, മൊബൈല്‍ എന്നിവയും പിടിച്ചെടുത്തു. പ്രതികളെന്ന് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്.