23 December 2024

വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭര്‍ത്താവ് പിടിയില്‍. പ്രതി രാജേഷിനെ കണ്ണൂര്‍ പുതിയതെരുവ് ബാറില്‍ നിന്നാണ് പിടികൂടിയത്. കരിവെള്ളൂര്‍ പലിയേരി സ്വദേശി ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷമാണ് പ്രതി വെട്ടിയത്.

ഇന്നലെ വൈകീട്ടാണ് സംഭവം. കാസര്‍ഗോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ദിവ്യശ്രീ ആണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദിവ്യശ്രീയും രാജേഷും തമ്മില്‍ ദാമ്പത്യപ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നുകഴിയുകയായിരുന്നുവെന്നാണു വിവരം.

ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാള്‍ ഉപയോഗിച്ചു വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റു. തടയാന്‍ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!