ഹൈദരാബാദ്: ഗണേശ് ചതുര്‍ഥി ഘോഷയാത്രയ്‌ക്കൊരുങ്ങി ഹൈദരാബാദ്. സെപ്റ്റംബര്‍ 17നാണ് ഘോഷയാത്ര നടക്കുന്നത്. ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ പ്രദേശത്തെ മുസ്ലിം പള്ളികള്‍ വെള്ളത്തുണി കൊണ്ട് മറച്ചിട്ടുണ്ട്.
വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പള്ളികള്‍ മൂടുന്നത് എന്ന് സമൂഹമാധ്യമങ്ങളില്‍ വാദം നിലനില്‍ക്കെ ആഘോഷമായി നടക്കുന്ന ?ഗണേശ് ചതുര്‍ഥിക്കിടെ പള്ളിയിലേക്ക് ചളിയോ മറ്റും കയറാതിരിക്കാന്‍ പള്ളി കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് തുണി കൊണ്ട് മറച്ചുവെക്കുന്നത് എന്ന എതിര്‍വാദങ്ങളും സജീവമാണ്.
നിറങ്ങള്‍ വിതറിയുള്ള ആഘോഷപരിപാടികളുള്‍പ്പെടെ നടക്കുന്ന പശ്ചാത്തലത്തില്‍ പള്ളികളെ സംരക്ഷിക്കുന്നതിനായാണ് പലപ്പോഴും ഇത്തരം സംവിധാനങ്ങള്‍ ഉപയോ?ഗിക്കാറുള്ളത്.