പ്രയാഗ മാര്‍ട്ടിന് നിയമ സഹായം നല്‍കാന്‍ നടന്‍ സാബുമോന്‍ എത്തിയതില്‍ നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും വിമര്‍ശനങ്ങള്‍ ശക്തമായതോടെ പ്രതികരിച്ചിരിക്കുകയാണ് നടന്‍ സാബുമോന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ താനാണ് പ്രയാഗയോട് പറഞ്ഞതെന്നാണ് സാബുമോന്‍ പറഞ്ഞത്. മനോരമ ന്യൂസിനോടായിരുന്നു സാബുമോന്‍ പ്രതികരിച്ചത്.
തെറ്റ് ചെയ്യാത്തിടത്തോേളം കാലം മുഖം മറച്ച് ഓടി രക്ഷപ്പെടരുത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാണ് പ്രയാഗയോട് പറഞ്ഞത്. പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന് വീട്ടുകാരും സുഹൃത്തുക്കളും ചോദിച്ചിരുന്നു. എനിക്ക് രണ്ട് പെണ്‍കുട്ടികളാണ് ഉള്ളതെന്ന് ചിലര്‍ പറഞ്ഞെന്നും സാബുമോന്‍ പറഞ്ഞു.
സൗഹൃദങ്ങള്‍ക്ക് ഞാന്‍ എപ്പോഴും വലിയ വില കല്പിക്കാറുണ്ട്. പ്രയാഗ എന്റെ കുടുംബ സുഹൃത്തുമാണ്. അതിനാലാണ് സഹായിച്ചത്. ഫോണ്‍ വിളിച്ചാല്‍ പോലും പലരും എടുക്കാതെ ആയെന്നും പ്രയാഗ തന്നോട് പറഞ്ഞെന്നും സാബുമോന്‍ വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്നതിന്റെ പേരിലെ ആരോപണങ്ങള്‍ താന്‍ ഭയപ്പെടുന്നില്ലെന്നും സാബുമോന്‍ കൂട്ടിച്ചേര്‍ത്തു.