ആലപ്പുഴ: വാഹനാപകടത്തില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയില്‍ നിന്നു തെറിച്ചു താഴെ വീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്.
വൈകിട്ട് മണ്ണഞ്ചേരി ജംക്ഷന് വടക്കായിരുന്നു അപകടം. ഭര്‍തൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്.
ഇടറോഡില്‍ നിന്നു വന്ന ഇലക്ട്രിക്ക് സ്‌കൂട്ടറാണ് ഇടിച്ചത്.നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും നസിയയുടെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.