രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ വര്‍ധന ഉള്ളതായി പുതിയ റിപ്പോര്‍ട്ട്. ഒക്ടോബര്‍ മാസത്തെ ഉപയോഗത്തിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബര്‍ മാസം ഒരു ശതമാനം വര്‍ദ്ധിച്ച് വൈദ്യുതി ഉപഭോഗം 140.47 ബില്യണ്‍ യൂണിറ്റായാണ് ഉയര്‍ന്നിരിക്കുന്നത്.
ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന സപ്ലൈ (പവര്‍ ഡിമാന്‍ഡ് മീറ്റ്) 2024 ഒക്ടോബറില്‍ 219.22 ജിഗാവാട്ട് ആയി കുറഞ്ഞു. ഈ വര്‍ഷം മെയ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ആവശ്യകത 250 ജിഗാവാട്ട് എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്.
ഇതിനുമുമ്പുള്ള എക്കാലത്തെയും ഉയര്‍ന്ന പവര്‍ ഡിമാന്‍ഡ് 243.27 ജിഗാവാട്ട് 2023 സെപ്റ്റംബറിലാണ് രേഖപ്പെടുത്തിയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2024 ഒക്ടോബര്‍ ഏറ്റവും ചൂടിയേറിയ ഒരു കാലം തന്നെയാണ്. എന്നാല്‍ ഒക്ടോബറില്‍ വൈദ്യുതിയുടെ ഡിമാന്‍ഡ് ഇതിലും വർദ്ധിക്കാത്തതിന്റെ പ്രധാനകാരണം ശൈത്യകാലത്തിന്റെ ആരംഭം ആണ്. പല സ്ഥലങ്ങളിലും ശൈത്യകാലം ആരംഭിച്ചതോടെ എയര്‍കണ്ടീഷനുകള്‍, കൂളറുകള്‍ തുടങ്ങിയവയുടെ ഉപയോഗം കുറഞ്ഞു. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യകാലം ആരംഭിച്ചതോടെ ഉപയോഗത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ശൈത്യകാലമായാലും വ്യവസായിക വാണിജ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും വൈദ്യുതി ഉപയോഗം സമാനമായ രീതിയില്‍ തന്നെ മുന്നോട്ടു പോകും